തൃശൂര്‍: ബസ് ഹോട്ടലിലേക്ക് ഇടിച്ചു കയറി നിരവധി പേര്‍ക്ക് പരിക്ക്. വടക്കാഞ്ചേരി കുണ്ടന്നൂര്‍ ചുങ്കത്താണ് അപകടം നടന്നത്. മലബാര്‍ എഞ്ചിനീയറിങ് കോളജിന്റെ ബസാണ് അപകടത്തില്‍പെട്ടത്.
ആര്‍ക്കും ഗുരുതര പരുക്കില്ലെന്നാണ് പ്രാഥമിക വിവരം. രാവിലെ 9.30നായിരുന്നു അപകടം. ബസിലുണ്ടായിരുന്ന വിദ്യാര്‍ഥികള്‍ക്കും ഹോട്ടല്‍ ജീവനക്കാര്‍ക്കുമാണ് പരിക്കേറ്റത്.
ഇവരെ തൃശൂര്‍ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. വടക്കാഞ്ചേരി പൊലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. ഡ്രൈവര്‍ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ടതാണ് അപകടകാരണമെന്നാണ് വിവരം.