കോഴിക്കോട്: അഗതി മന്ദിരത്തിലെ അന്തേവാസികള്‍ക്കൊപ്പം ക്രിസ്തുമസ് ആഘോഷിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. മനസിന്റെ താളം തെറ്റിയവരും ഭിന്നശേഷിക്കാരുമായ 93 അന്തേവാസികളാണ് ഇവിടെയുള്ളത്.
പാട്ടുപാടിയും നൃത്തം വച്ചുമാണ് ഗവര്‍ണര്‍ക്ക് അന്തേവാസികള്‍ സ്‌നേഹവിരുന്നൊരുക്കിയത്. അന്തേവാസികള്‍ക്കൊപ്പം കേക്ക് മുറിച്ചും കൈയില്‍ കരുതിയ കുഞ്ഞു സമ്മാനം അവര്‍ക്കെല്ലാം സമ്മാനിച്ചുമാണ് അദ്ദേഹം മടങ്ങിയത്. അന്തേവാസികള്‍ക്ക് ഇത്തവണത്തെ ക്രിസ്മസ് ലഞ്ചിനുള്ള പണവും ഗവര്‍ണറുടെ വകയാണ്.