റോഡിൽ മരണയോട്ടം: കാറിൽ കണ്ടെത്തിയത് തോക്കും മാരകായുധങ്ങളും; രണ്ട് യുവാക്കൾ അറസ്റ്റിൽ

റോഡിൽ മരണയോട്ടം: കാറിൽ കണ്ടെത്തിയത് തോക്കും മാരകായുധങ്ങളും; രണ്ട് യുവാക്കൾ അറസ്റ്റിൽ

കൊല്ലം: കറുമായി റോഡിൽ മരണയോട്ടം നടത്തിയ രണ്ട് യുവാക്കളെ തോക്കും മാരകായുധങ്ങളുമായി പൊലീസ് പിടികൂടി. കൊല്ലം അഞ്ചലിലാണ് സംഭവം. നൂറനാട് സ്വദേശികളായ  ജിഷ്ണു ഭാസുരന്‍, അജികുമാര്‍ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. 

അമിതവേഗതയില്‍ എത്തിയ കാർ നിരവധി വാഹനങ്ങളെ ഇടിച്ച് ഭീകരാന്തരീക്ഷം സൃഷ്ട്ടിച്ച ശേഷം നിര്‍ത്താതെ പോവുകയായിരുന്നു. തുടര്‍ന്ന് വാഹനത്തെ പിന്തുടര്‍ന്ന് എത്തിയ നാട്ടുകാർ ഇവരെ തടഞ്ഞു നിര്‍ത്തി. വാക്കേറ്റവും കയ്യങ്കളിയുമായതോടെ പ്രദേശവാസികൾ പൊലീസിനെ അറിയിച്ചു.

പൊലീസ് എത്തി ജിഷ്ണുവിനെയും അജികുമാറിനെയും കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. കാറില്‍ നടത്തിയ പരിശോധനയിൽ തോക്ക്, വാൾ അടക്കമുള്ള  ആയുധങ്ങൾ കണ്ടെത്തി. തുടര്‍ന്ന് ആയുധ നിരോധന നിയമം ചുമത്തി ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.  

പിടിയിലായവര്‍ ചണ്ണപ്പെട്ടയിലുള്ള ഒരു സ്ത്രീയെ അന്വേഷിച്ച് എത്തിയതാണെന്ന വിവരം പൊലീസിനു ലഭിച്ചിട്ടുണ്ട്. യുവതിയുടെ വീട്ടിലെത്തിയ ശേഷം മടങ്ങിപോകവെയാണ് ഇവര്‍ പിടിയിലാകുന്നത്. പ്രതികളെക്കുറിച്ച് കൂടുതല്‍ അന്വേഷിച്ചുവരികയാണെന്ന് അഞ്ചൽ പൊലീസ് അറിയിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.