തിരുവനന്തപുരം: തോറ്റ വിദ്യാര്‍ഥികള്‍ തിരുവനന്തപുരം ആയുര്‍വേദ കോളജില്‍ ബിരുദ ദാന ചടങ്ങില്‍ പങ്കെടുത്ത സംഭവത്തില്‍ മുഴുവന്‍ വിദ്യാര്‍ഥികളുടെയും സര്‍ട്ടിഫിക്കറ്റ് തിരിച്ചു വാങ്ങി.
രണ്ടാം വര്‍ഷ പരീക്ഷ തോറ്റിട്ടും ചടങ്ങില്‍ പങ്കെടുത്ത ഏഴ് വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയാണ് സര്‍ട്ടിഫിക്കറ്റ് തിരുച്ചുനല്‍കിയത്. ഇവരില്‍ നിന്ന് സര്‍ട്ടിഫിക്കറ്റ് തിരുച്ചുവാങ്ങാന്‍ ആരോഗ്യ സര്‍വകലാശാല വിസി കോളജ് അധികൃതകര്‍ക്ക് നോട്ടീസ് നല്‍കിയിരുന്നു.
മേലില്‍ ഇത്തരം പരിപാടികള്‍ സംഘടിപ്പിക്കുമ്പോള്‍ പങ്കെടുക്കുന്ന വിദ്യാര്‍ഥികളുടെ കാര്യവും ചടങ്ങിന്റെ വിശദാംശങ്ങളും നേരത്തെ തന്നെ ബോധ്യപ്പെടുത്തണം എന്ന് പ്രിന്‍സിപ്പല്‍ ഹൗസ് സര്‍ജന്‍സ് അസോസിയേഷന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.