തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ മഴ ശക്തമാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീന ഫലമായാണ് മഴ.
വടക്ക് പടിഞ്ഞാറ് ദിശയില്‍ സഞ്ചരിക്കുന്ന ന്യൂനമര്‍ദ്ദം വരും മണിക്കൂറുകളില്‍ ശ്രീലങ്ക വഴി കോമോറിന്‍ തീരത്തേയ്ക്ക് നീങ്ങാന്‍ സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ പ്രവചനം.
ഇതിന്റെ സ്വാധീന ഫലമായി തിരുവനന്തപുരം, കൊല്ലം, ജില്ലകളില്‍ തിങ്കളാഴ്ച ശക്തമായ മഴ ലഭിക്കും. ഈ ജില്ലകളില്‍ 26ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി തമിഴ്നാട്ടിലും വരും ദിവസങ്ങളില്‍ മഴ ലഭിക്കുമെന്നാണ് പ്രവചനം.
ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ തമിഴ്നാട്ടില്‍ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. തമിഴ്നാട്ടിന്റെ തെക്കന്‍ കടലോര പ്രദേശങ്ങള്‍ ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. അതിനാല്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പില്‍ പറയുന്നു.