തര്‍ക്കം ഒരുവഴിക്ക്; രാജ്ഭവനില്‍ ഇ-ഓഫിസിന് 75 ലക്ഷം

തര്‍ക്കം ഒരുവഴിക്ക്; രാജ്ഭവനില്‍ ഇ-ഓഫിസിന് 75 ലക്ഷം

തിരുവനന്തപുരം: സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള തര്‍ക്കം തുടരുന്നതിനിടെ രാജ്ഭവനില്‍ ഇ-ഓഫിസ് സംവിധാനവും കേന്ദ്രീകൃത നെറ്റ്വര്‍ക്കിങ് സംവിധാനവും ഒരുക്കാന്‍ 75 ലക്ഷം രൂപ അനുവദിച്ച് ഉത്തരവിറങ്ങി. ധനവകുപ്പ് 75 ലക്ഷം അനുവദിക്കാന്‍ അനുമതി നല്‍കിയെങ്കിലും മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫിസിന്റെ പരിശോധനയ്ക്കുശേഷം ഇപ്പോഴാണ് ഉത്തരവിറങ്ങുന്നത്.

ബജറ്റില്‍ തുക പ്രഖ്യാപിച്ചിരുന്നെങ്കിലും സാമ്പത്തിക നിയന്ത്രണങ്ങളെ തുടര്‍ന്ന് രാജ്ഭവനിലെ ഇ-ഓഫിസ് സംവിധാനത്തിന് തുക അനുവദിച്ചിരുന്നില്ല. തുക അനുവദിക്കണം എന്നാവശ്യപ്പെട്ട് സെപ്റ്റംബര്‍ 2ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറി സര്‍ക്കാരിനു കത്ത് നല്‍കി. ഒക്ടോബര്‍ 27ന് ധനവകുപ്പ് അനുകൂല നിലപാടെടുത്ത് ഫയല്‍ മുഖ്യമന്ത്രിക്കു കൈമാറിയിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.