വി.എച്ച്.എസ്.ഇയ്ക്കും ഇനി ആഴ്ചയില്‍ അഞ്ച്പ്രവൃത്തിദിനം

വി.എച്ച്.എസ്.ഇയ്ക്കും ഇനി ആഴ്ചയില്‍ അഞ്ച്പ്രവൃത്തിദിനം

തിരുവനന്തപുരം: വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ (വി.എച്ച്.എസ്.ഇ) പ്രവൃത്തിദിനങ്ങള്‍ അഞ്ചാക്കി കുറച്ചു. നിലവില്‍ ആഴ്ചയില്‍ ആറ് പ്രവൃത്തി ദിനങ്ങളുണ്ടായിരുന്നത്. പൊതുവിദ്യാഭ്യാസ വകുപ്പിന്റേതാണ് ഉത്തരവ്. പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴില്‍ ശനിയാഴ്ചയും പ്രവൃത്തി ദിനമായിരുന്ന ഏക വിഭാഗമായിരുന്നു വി.എച്ച്.എസ്.ഇ.

പിരിയഡുകളുടെ ദൈര്‍ഘ്യം ഒരു മണിക്കൂറെന്നത് നിലനിറുത്തി. വി.എച്ച്.എസ്.ഇ കോഴ്‌സുകളുടെ അദ്ധ്യയന സമയം 1120 മണിക്കൂറില്‍ നിന്ന് 600 മണിക്കൂറായി കേന്ദ്രം കുറച്ചിരുന്നു. പ്രവൃത്തി ദിനം അഞ്ചാക്കിയുള്ള ടൈംടേബിള്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ പുനഃക്രമീകരിക്കും.

പുതിയ ക്രമീകരണമനുസരിച്ച് തൊഴില്‍ വിഷയങ്ങളുടെ തിയറി അദ്ധ്യാപകരും പ്രായോഗിക പ്രവര്‍ത്തനങ്ങള്‍ അദ്ധ്യാപകരും ഇന്‍സ്ട്രക്ടര്‍മാരും ചേര്‍ന്നും പഠിപ്പിക്കണം. ഫീല്‍ഡ് വിസിറ്റ്/ ഇന്‍ഡസ്ട്രിയല്‍ വിസിറ്റ് തുടങ്ങിയവ വൊക്കേഷണല്‍ വിഭാഗം ജീവനക്കാര്‍ സഹകരിച്ച് ക്രമീകരിക്കണം.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.