എറണാകുളം നഗരത്തിലും കേബിള്‍ കുരുക്ക്; ബൈക്ക് യാത്രികരായ യുവാവിനും ഭാര്യക്കും പരിക്ക്

എറണാകുളം നഗരത്തിലും കേബിള്‍ കുരുക്ക്; ബൈക്ക് യാത്രികരായ യുവാവിനും ഭാര്യക്കും പരിക്ക്

കൊച്ചി: നഗരത്തില്‍ കേബിള്‍ കഴുത്തില്‍ കുരുങ്ങി ബൈക്ക് യാത്രികനും ഭാര്യക്കും പരിക്കേറ്റു. എറണാകുളം സൗത്ത് സ്വദേശി സാബുവിനും ഭാര്യ സിന്ധുവിനുമാണ് പരിക്കേറ്റത്. ഉദ്യോഗസ്ഥരുടെ അനാസ്ഥയ്ക്കെതിരെ പരാതി നല്‍കുമെന്ന് സാബു പറഞ്ഞു.

എറണാകുളം ലായം റോഡില്‍ ഇന്നലെ ഉച്ചയോടെയാണ് അപകടം ഉണ്ടായത്. റോഡിന്റെ നടുഭാഗത്തായി താഴ്ന്നു കിടന്നിരുന്ന കേബിള്‍ സാബുവിന്റെ കഴുത്തില്‍ കുരുങ്ങുകയായിരുന്നു.

വാഹനത്തില്‍ നിന്ന് താന്‍ പൊങ്ങി നിലത്തേക്ക് വിഴുകയായിരുന്നുവെന്ന് സാബു പറഞ്ഞു. ഭാര്യ സിന്ധു റോഡിന്റെ നടുഭാഗത്തായി തലയിടിച്ചുവീണു. അപകടത്തില്‍ കഴുത്തിനും കാലിലും പരുക്കേറ്റ സാബു എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.