ബത്തേരി: മലങ്കര കത്തോലിക്ക സുറിയാനി സഭ പരമാധ്യക്ഷന്‍ മാര്‍ ക്ലിമീസ് കാതോലിക്കാ ബാവയുടെ സഹോദരി ബത്തേരി ബഥനി സന്യാസിനി സമൂഹത്തിലെ സിസ്റ്റര്‍ ജോയ്‌സ് (70) അന്തരിച്ചു.
സംസ്‌കാരം 28ന് മൂലങ്കാവ് മഠത്തില്‍. പരേതരായ തോട്ടുങ്കല്‍ മാത്യുവിന്റെയും അന്നമ്മയുടെയും മകളാണ്.
വേളങ്കോട് നാരങ്ങാത്തോട്, ചെറുപുഴ, മാമാങ്കര, ഉപ്പട, കോഴിക്കോട്, പുല്‍പ്പള്ളി, കല്‍പ്പറ്റ, ഉപ്പട്ടി, താപോവനം, മൂലങ്കാവ് എന്നിവടങ്ങളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. സഹോദരങ്ങള്‍: മാത്യുകുട്ടി, ശോശാമ്മ, സിസിലിക്കുട്ടി, തമ്പിച്ചന്‍, ജോളി.