തിരുവനന്തപുരം: റിസോര്‍ട്ട് വിവാദത്തില്‍ ഇ.പി ജയരാജനെതിരെ വിജിലന്‍സില്‍ പരാതി. കള്ളപ്പണം വെളുപ്പിക്കലും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളും അന്വേഷിക്കണമെന്നാണ് വിജിലന്‍സ് ഡയറക്ടര്‍ക്ക് നല്‍കിയിരിക്കുന്ന പരാതിയിലെ ആവശ്യം.
വൈദേകം റിസോര്‍ട്ട് വിവാദത്തില്‍ ജയരാജന്‍ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി മുന്‍ വ്യവസായ മന്ത്രിയെന്ന നിലയില്‍ അന്യായ സ്വാധീനം ഉപയോഗിച്ചെന്നും ആന്തൂര്‍ നഗരസഭാ അധ്യക്ഷയും ഉദ്യോഗസ്ഥരും ഗൂഢാലോചനയും അഴിമതിയും നടത്തിയെന്നും കാട്ടിയാണ് പരാതി.
റിസോര്‍ട്ടിന്റെ നിയമവിരുദ്ധ പ്രവര്‍ത്തനത്തില്‍ നടപടിയും അന്വേഷണവുമാവശ്യപ്പെട്ട് തദ്ദേശവകുപ്പ് മന്ത്രി, അഡീഷണല്‍ ചീഫ് സെക്രട്ടറി, ജില്ലാ കലക്ടര്‍ എന്നിവര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ജോബിന്‍ ജേക്കബാണ് പരാതിക്കാരന്‍.