തൃശൂര്‍: ഇന്ധനം തീര്‍ന്നതോടെ കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസ് പെരുവഴിയിലായി. പാലക്കാട് പന്നിയങ്കര ടോള്‍ പ്ലാസയ്ക്ക് സമീപത്താണ് ബസ് നിന്നു പോയത്. ചെന്നൈ- എറണാകുളം എസി സ്ലീപ്പര്‍ ബസാണ് വഴിയില്‍ അകപ്പെട്ടത്.
രാവിലെ ഒമ്പതിനായിരുന്നു സംഭവം. ബസ് ഓഫായി പോയതോടെ യാത്രക്കാര്‍ കിട്ടിയ വണ്ടികളില്‍ യാത്ര തുടര്‍ന്നു. ബസ് ജീവനക്കാര്‍ സമീപത്തെ പമ്പില്‍ നിന്ന് ഡീസല്‍ കൊണ്ടുവന്ന് ഒഴിച്ചെങ്കിലും ബസ് സ്റ്റാര്‍ട്ടായില്ല.
ഡീസല്‍ ടാങ്ക് മുഴുവന്‍ വറ്റിപ്പോയതാണ് കാരണം. വടക്കഞ്ചേരി ഡിപ്പോയില്‍ നിന്നും ജീവനക്കാരെത്തി ബസ് മാറ്റാനുള്ള ശ്രമം നടത്തുന്നുണ്ട്.