വീണ്ടും തെരുവുനായ ഭീഷണി; കോട്ടയം മെഡിക്കൽ കോളജിൽ ഡോക്‌ടർ അടക്കം മൂന്ന് പേർക്ക് കടിയേറ്റു

വീണ്ടും തെരുവുനായ ഭീഷണി; കോട്ടയം മെഡിക്കൽ കോളജിൽ ഡോക്‌ടർ അടക്കം മൂന്ന് പേർക്ക് കടിയേറ്റു

കോട്ടയം: കോട്ടയം മെഡിക്കല്‍ കോളജ് പരിസരത്ത് ഭീതി പരത്തിയ തെരുവുനായ ഡോക്ടര്‍ അടക്കം മൂന്നു പേരെ കടിച്ചു. ഒരു ഡോക്ടര്‍ക്കും രണ്ട് ജീവനക്കാര്‍ക്കുമാണ് നായയുടെ ആക്രമണത്തില്‍ പരുക്കേറ്റത്.

ഇവര്‍ ഉടന്‍ തന്നെ വാക്‌സിന്‍ സ്വീകരിച്ചതായും പരുക്ക് ഗുരുതരമല്ലെന്നും ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. ഏതാനും ദിവസങ്ങളായി കോട്ടയം മെഡിക്കല്‍ കോളജ് പരിസരത്ത് തെരുവുനായ ഭീതി നിലനില്‍ക്കുന്നുണ്ട്.

മുമ്പും സമാനമായി നേരത്തെയും പല തവണ തെരുവുനായ ആക്രമണമുണ്ടായിരുന്നു. നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് നിരന്തരം പരാതികള്‍ നല്‍കിയിട്ടും കാര്യമുണ്ടായിരുന്നില്ല.

രോഗികളും കൂട്ടിരിപ്പുകാരുമായി നൂറു കണക്കിനു പേര്‍ ഇവിടെ എത്താറുണ്ട്. രാത്രിയില്‍ തെരുവുനായ്ക്കളെ ഭയന്നാണ് ജീവനക്കാരും രോഗികളും കൂട്ടിരിപ്പുകാരും കഴിയുന്നത്. നായ്ക്കള്‍ ആശുപത്രി ബ്ലോക്കിനുള്ളിലേക്ക് കയറുന്ന സാഹചര്യവും നിലനില്‍ക്കുന്നുണ്ട്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.