തിരുവനന്തപുരം: പലയിടത്തും റേഷന്‍ വിതരണം മുടങ്ങിയതിനു പിന്നാലെ ഡിസംബര്‍ മാസത്തെ വിതരണം ജനുവരി അഞ്ച് വരെ ദീര്‍ഘിപ്പിച്ചു. ഇ പോസ് നെറ്റ് വര്‍ക്കിലെ തകരാറിനെ തുടര്‍ന്ന് ശനിയാഴ്ച്ചയും പലയിടത്തും റേഷന്‍ വിതരണം നിലച്ചിരുന്നു.
ഇതോടെയാണ് ജനുവരി അഞ്ച് വരെ ഡിസംബര്‍ മാസത്തെ വിതരണം തുടരുമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് അറിയിച്ചത്. എറണാകുളം, കോഴിക്കോട്, തിരുവനന്തപുരം, കണ്ണൂര്‍, കോട്ടയം, കാസര്‍കോട്, ഇടുക്കി ജില്ലകളിലാണ് റേഷന്‍ വിതരണം തുടരുന്നത്.