ആലപ്പുഴയില്‍ ഡിവൈഎസ്പിയുടെ വാഹനം ഇടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു

ആലപ്പുഴയില്‍ ഡിവൈഎസ്പിയുടെ വാഹനം ഇടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു

ആലപ്പുഴ: ആലപ്പുഴ ഡിവൈഎസ്പിയുടെ ജീപ്പ് ബൈക്കിന്‌ പിന്നിലിടിച്ച് രണ്ടു യുവാക്കൾ മരിച്ചു. കോട്ടയം സ്വദേശി ജസ്റ്റിൻ, കുമരകം സ്വദേശി അലക്സ് എന്നിവരാണ് മരിച്ചത്. ഇന്ന് പുലർച്ചെ 3.30ന് തലവടി-തണ്ണീർമുക്കം റോഡിലാണ് അപകടം. 

ഡിസിആർബി ഡിവൈഎസ്പിയുടെ ജീപ്പാണ് ഇടിച്ചത്. ഡ്രൈവർ മാത്രമാണ് ജീപ്പിലുണ്ടായിരുന്നതെന്ന് പൊലീസ് പറഞ്ഞു. ഡ്രൈവർ ഉറങ്ങിയതാകാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. 

ആലപ്പുഴ ബീച്ചിൽ പുതുവത്സരാഘോഷത്തിനെത്തിയ യുവാക്കൾ കോട്ടയത്തേക്ക് മടങ്ങുമ്പോഴാണ് അപകടം. പൊലീസ് അന്വേഷണം ആരംഭിച്ചു

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.