സര്‍ക്കാരിന്റെ ഭരണ നേട്ടങ്ങള്‍ വിശദീകരിക്കാന്‍ സിപിഎമ്മിന്റെ ഗൃഹസന്ദര്‍ശന പരിപാടി ഇന്ന് മുതല്‍

 സര്‍ക്കാരിന്റെ ഭരണ നേട്ടങ്ങള്‍ വിശദീകരിക്കാന്‍ സിപിഎമ്മിന്റെ ഗൃഹസന്ദര്‍ശന പരിപാടി ഇന്ന് മുതല്‍

തിരുവനന്തപുരം: സിപിഎമ്മിന്റെ ഗൃഹസന്ദര്‍ശന പരിപാടി ഇന്ന് മുതല്‍. സര്‍ക്കാരിന്റെ നേട്ടങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുകയാണ് പരിപാടിയുടെ ലക്ഷ്യം.ലോക്‌സഭ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളുടെ ഭാഗമായി മന്ത്രിമാര്‍ ഉള്‍പ്പടെയുള്ള നേതാക്കള്‍ വീടുകളിലേക്ക് എത്തും.

പൊളിറ്റ് ബ്യൂറോ അംഗങ്ങളും മന്ത്രിമാരും ഉള്‍പ്പടെയുള്ള നേതാക്കള്‍ ഇന്ന് മുതല്‍ 21 വരെയാണ് ഗൃഹസന്ദര്‍ശനം നടത്തുക. സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ തിരുവനന്തപുരത്ത് പരിപാടിയില്‍ പങ്കെടുക്കും. ലഘുലേഖകളും വിതരണം ചെയ്യും.

കേന്ദ്ര സര്‍ക്കാര്‍ കേരളത്തെ ദ്രോഹിക്കുന്ന സമീപനമാണ് സ്വീകരിക്കുന്നതെന്ന പ്രചാരണം മുന്‍നിര്‍ത്തിയാണ് ഗൃഹ സന്ദര്‍ശനം. കൂടാതെ സര്‍ക്കാരിനെക്കുറിച്ച് ജനങ്ങള്‍ക്ക് പറയാനുള്ള കാര്യങ്ങളും നേതാക്കള്‍ കേള്‍ക്കും.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.