ഇന്ധന കുടിശിക ഒരു കോടി; തലസ്ഥാനത്ത് പൊലീസ് പട്രോളിങ് മുടങ്ങിയേക്കും

ഇന്ധന കുടിശിക ഒരു കോടി; തലസ്ഥാനത്ത് പൊലീസ് പട്രോളിങ് മുടങ്ങിയേക്കും

തിരുവനന്തപുരം: ഇന്ധന പ്രതിസന്ധി രൂക്ഷമായതോടെ തലസ്ഥാനത്തടക്കം പൊലീസ് പട്രോളിങ് മുടങ്ങുന്നു. തലസ്ഥാന നഗരിയില്‍ ഒരു പൊലീസ് ജീപ്പിന് രണ്ട് ദിവസത്തേയ്ക്കുള്ള ഇന്ധനം പത്ത് ലിറ്ററാക്കി പരിമിതപ്പെടുത്തി.

ഒരു കോടി രൂപയുടെ കുടിശികയാണ് ഇന്ധന കമ്പനിക്ക് പൊലീസ് നല്‍കാനുള്ളത്. സഹായം ആവശ്യപ്പെട്ടുകൊണ്ട് ധനവകുപ്പിന് ഡിജിപി കത്ത് നല്‍കി.

അതേസമയം, ഒരു കോടിയോളം രൂപ ചെലവഴിച്ച് വാങ്ങിയ ബോഡി വോണ്‍ ക്യാമറകള്‍ പല യൂണിറ്റുകളിലായി ഉപയോഗശൂന്യമായി കിടക്കുകയാണ്. ഉപയോഗിക്കുമ്പോള്‍ ചൂടാകുമെന്ന പരാതിയെ തുടര്‍ന്നാണ് മാറ്റിവാങ്ങാതെ സ്റ്റോറില്‍ കൂട്ടിയിട്ടിരിക്കുന്നത്. കരാര്‍ മാനദണ്ഡങ്ങള്‍ പോലും പാലിച്ചിട്ടില്ലെന്നാണ് ആക്ഷേപം.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.