തിരുവനന്തപുരം: സംസ്ഥാനത്ത് സര്‍ക്കാര്‍ ഓഫീസുകളില്‍ ഇന്ന് മുതല്‍ ബയോമെട്രിക് പഞ്ചിങ് നിര്‍ബന്ധം. കലക്ടറേറ്റുകളിലും വകുപ്പു മേധാവിമാരുടെ ഓഫീസുകളിലുമാണ് ബയോമെട്രിക് പഞ്ചിങ് നിര്‍ബന്ധമാക്കിയത്.
2023 ജനുവരി ഒന്നുമുതല്‍ പഞ്ചിങ് നിര്‍ബന്ധമാക്കിക്കൊണ്ട് ചീഫ് സെക്രട്ടറിയുടെ കര്‍ശന ഉത്തരവുണ്ടായിരുന്നു. രണ്ട് ദിവസം അവധിയായിരുന്നതിനാല്‍ ഇന്നു മുതലായിരിക്കും പഞ്ചിങ് നടപ്പിലാക്കുക.
ബയോമെട്രിക് പഞ്ചിങ് മെഷീനുകള്‍ സ്പാര്‍ക്കുമായി ബന്ധിപ്പിക്കാനാണ് നിര്‍ദേശം. എല്ലാ ഓഫീസുകളിലും മെഷീന്‍ വച്ചിട്ടുണ്ടെങ്കിലും സ്പാര്‍ക്കുമായി ബന്ധിപ്പിച്ചിട്ടില്ല. ഒരാഴ്ചക്കകം നടപടികള്‍ പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് നല്‍കാനായി ചീഫ് സെക്രട്ടറി കലക്ടര്‍മാരോട് ആവശ്യപ്പെട്ടിട്ടുണ്ട്. മറ്റ് സര്‍ക്കാര്‍ ഓഫീസുകളില്‍ മാര്‍ച്ച് 31ന് മുന്‍പ് ബയോ മെട്രിക് പഞ്ചിങ് നടപ്പിലാക്കണമെന്നും ഉത്തരവില്‍ പറഞ്ഞിരുന്നു.