കോഴിക്കോട്: ഇഞ്ചോടിഞ്ച് പോരാട്ടം നടന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ ആദ്യ ദിനം കണ്ണൂര്‍ ജില്ല മുന്നില്‍. 121 പോയിന്റാണ് കണ്ണൂര്‍ നേടിയത്. അതേസമയം 119 പോയിന്റുമായി കൊല്ലം ജില്ല തൊട്ടു പിന്നിലുണ്ട്. കോഴിക്കോട്-118,
തൃശൂര്‍-114, കോട്ടയം-105 എന്നിങ്ങനെയാണ് പോയിന്റ് നില.
60 ഇനങ്ങള്‍ നടന്ന ആദ്യ ദിവസം 33 മത്സര ഇനങ്ങളുടെ ഫലം മാത്രമേ പുറത്ത് വന്നിട്ടുള്ളു. ചൊവ്വാഴ്ച്ച രാവിലെ 10ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കലോത്സവം ഉദ്ഘാടനം ചെയ്തു. മന്ത്രി വി. ശിവന്‍കുട്ടി അധ്യക്ഷനായി.
24 വേദികളിലായി 14000 മത്സരാര്‍ഥികളാണ് വിവിധ ഇനങ്ങളിലായി കലോത്സവത്തിന് മാറ്റുരയ്ക്കുന്നത്. ആദ്യ ദിനത്തില്‍ കോല്‍കളി വേദിയില്‍ മത്സരാര്‍ഥി കാല്‍വഴുതി വീണത് വിവാദത്തിനു കാരണമായിരുന്നു.