ജനപ്രിയ ഇനങ്ങളുമായി സംസ്ഥാന സ്‌കൂള്‍ കലോത്സവം ഇന്ന് കൂടുതല്‍ കളറാകും

 ജനപ്രിയ ഇനങ്ങളുമായി സംസ്ഥാന സ്‌കൂള്‍ കലോത്സവം ഇന്ന് കൂടുതല്‍ കളറാകും

കോഴിക്കോട്: അറുപത്തി ഒന്നാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ രണ്ടാം ദിനമായ ഇന്ന് കൂടുതല്‍ ജനപ്രിയ ഇനങ്ങള്‍ വേദിയില്‍ എത്തും. പ്രധാന വേദിയായ വിക്രം മൈതാനിയില്‍ ഒപ്പന, നാടോടിനൃത്തം മത്സരങ്ങള്‍ അരങ്ങേറും. വലിയ ജനാവലി മുഖ്യവേദിയില്‍ ഇന്ന് പ്രതീക്ഷിക്കുന്നതായി സംഘാടകര്‍ അറിയിച്ചു.

കൂടാതെ ഭാരതനാട്യം, കുച്ചുപ്പുടി, മോഹിനിയാട്ടം, നാടകം, കഥാപ്രസംഗം, പ്രസംഗം, ഡഫ്മുട്ട്, പൂരക്കളി, നങ്യാര്‍ക്കൂത്ത്, ചാക്യര്‍ക്കൂത്ത്, പഞ്ചവാദ്യം തുടങ്ങിയ മത്സര ഇനങ്ങളും ഇന്ന് വിവിധ വേദികളിലായി നടക്കും.

ആദ്യ ദിവസത്തെ മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 232 പോയിന്റുമായി കണ്ണൂരാണ് ഒന്നാമത്. ആതിഥേയരായ കോഴിക്കോടാണ് 226 പോയിന്റുമായി രണ്ടാമത്. 221 പോയിന്റുകളുമായി കൊല്ലം, പാലക്കാട് ജില്ലകളാണ് മൂന്നാം സ്ഥാനത്ത്. 220 പോയന്റുള്ള തൃശൂര്‍ നാലാം സ്ഥാനത്താണ്. 60 ഇനങ്ങളാണ് ഇതുവരെ പൂര്‍ത്തിയായത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.