പത്തനംതിട്ട: ആറ് കോടി രൂപ മുടക്കി ഫാം ഹൗസ് സ്വന്തമാക്കിയതിനു പിന്നാലെ സിപിഐ പത്തനംതിട്ട ജില്ലാ സെക്രട്ടറി എ.പി ജയനെതിരെ അന്വേഷണം. ഇതിനായി പാര്‍ട്ടി അന്വേഷണ കമ്മിഷനെ നിയോഗിച്ചു.
അടൂരിലാണ് ഇയാള്‍ ഫാം ഹൗസ് വാങ്ങിയത്. സിപിഐ പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗത്തിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് സിപിഐ സംസ്ഥാന എക്സിക്യൂട്ടീവിന്റെ തീരുമാനപ്രകാരം വസ്തുതാന്വേഷണം നടത്തുന്നത്.
സംസ്ഥാന നിര്‍വാഹകസമിതി അംഗം കെ.കെ അഷ്റഫിനെയാണ് അന്വേഷണ കമ്മീഷനായി നിയോഗിച്ചത്. അടുത്ത എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിന് മുമ്പ് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാനാണ് കാനം രാജേന്ദ്രന്റെ നിര്‍ദേശം. അന്വേഷണത്തില്‍ പരാതിയില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തിയാല്‍ തുടര്‍നടപടി തീരുമാനിക്കാനാണ് സിപിഐ നേതൃത്വത്തിലെ ധാരണ.