അജ്മാന്‍: അജ്മാനിലെ പൊതുബസുകളില്‍ വിദ്യാർത്ഥികള്‍ക്ക് 30 ശതമാനം നിരക്കിളവ്. അജ്മാന്‍ ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിയുടെ കീഴിലുള്ള ബസുകളിലാണ് വിദ്യാര്‍ഥികള്‍ക്കായി നിരക്കിളവ് പ്രഖ്യാപിച്ചത്. ഗതാഗത വകുപ്പിന്‍റെ മസാർ കാർഡുകള്‍ കൈവശമുളള വിദ്യാർത്ഥികള്‍ക്കാണ് ഇളവ് ലഭിക്കുക.
പൊതുസേവനങ്ങള്‍ കൂടുതലായി ഉപയോഗിക്കാന്‍ പ്രോത്സാഹനമെന്ന രീതിയിലാണ് നിരക്കിളവ് നല്‍കിയിട്ടുളളത്. അജ്മാനിലെ ആഭ്യന്തരമായ സേവനങ്ങളിലാണ് ഈ ആനുകൂല്യം ലഭിക്കുക. മസാർ കാർഡ് ലഭിക്കുന്നതിനായി https://ta.gov.ae/en/masaar-card-request ലിങ്ക് സന്ദർശിക്കാം.