സാഗര്‍ രൂപതാ മുന്‍ മെത്രാന്‍ മാര്‍ ആന്റണി ചിറയത്തിന്റെ സഹോദരി ഏല്യ ആഗസ്തി നിര്യാതയായി; സംസ്‌കാരം നടത്തി

സാഗര്‍ രൂപതാ മുന്‍ മെത്രാന്‍ മാര്‍ ആന്റണി ചിറയത്തിന്റെ സഹോദരി ഏല്യ ആഗസ്തി നിര്യാതയായി; സംസ്‌കാരം നടത്തി

ചേര്‍പ്പ്: സാഗര്‍ രൂപതാ മുന്‍ മെത്രാന്‍ മാര്‍ ആന്റണി ചിറയത്തിന്റെ സഹോദരി പരേതനായ എടത്തിരുത്തിക്കാരന്‍ ആഗസ്തിയുടെ ഭാര്യ ഏല്യ ആഗസ്തി (92) നിര്യാതയായി. സംസ്‌കാരം ചേര്‍പ്പ് സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയില്‍ നടത്തപ്പെട്ടു. പരേതനായ ഫാ ജോസ് ചിറയത്ത് CMI സഹോദരനാണ്.

സംസ്‌കാര ശുശ്രൂഷയില്‍ സാഗര്‍ രൂപത മുന്‍ ബിഷപ്പ് മാര്‍ ആന്റണി ചിറയത്ത്(പരേതയുടെ സഹോദരന്‍), സാഗർ രൂപത ബിഷപ്പ് മാര്‍ ജെയിംസ് അത്തിക്കളം, ഷംഷാബാദ് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍, തൃശൂര്‍ അതിരൂപത സഹായ മെത്രാൻ മാര്‍ ടോണി നീലാങ്കാവില്‍, ചിക്കാഗോ ബിഷപ് മാര്‍ ജോയ് ആലപ്പാട്ട്, ഫാ. വിന്‍സന്റ് ചെറുവത്തൂര്‍ ചാൻസലർ സീറോ മലബാര്‍ കുരിയാ കാക്കനാട്, എന്നിവര്‍ സംസ്‌കാര ശുശ്രൂഷയില്‍ പങ്കെടുത്തു.

മക്കള്‍: വിന്‍സന്റ്, ഓമന, ആന്റണി, ജോസ്, ജോയി. പരേതയുടെ കൊച്ചുമകള്‍ സന്ധ്യ വിന്‍സെന്റ് സീ ന്യൂസ് ഇംഗ്ലീഷ് എഡിറ്റോറിയല്‍ ടീം അംഗവും സീ ന്യൂസ് ടിവി ടീം അംഗവുമാണ്.



ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.