പത്തനംതിട്ട; ഇലന്തൂര്‍ ഇരട്ട നരബലിക്കേസില്‍ ആദ്യ കുറ്റപത്രം നാളെ സമര്‍പ്പിക്കും. എറണാകുളത്ത് താമസിച്ചിരുന്ന തമിഴ്‌നാട് സ്വദേശിനി പത്മത്തെ കൊലപ്പെടുത്തിയ കേസിലെ കുറ്റപത്രമാണ് എറണാകുളം മജിസ്ട്രേറ്റ് കോടതിയില്‍ സമര്‍പ്പിക്കുക.
നരബലി കേസില്‍ കുറ്റപത്രം സമര്‍പ്പിക്കേണ്ട സമയ പരിധി ഈ ആഴ്ച്ച അവസാനിക്കാനിരിക്കെയാണ് നാളെ കുറ്റപത്രം സമര്‍പ്പിക്കുന്നത്. ദൃക്സാക്ഷികളില്ലാതിരുന്ന കേസില്‍ ശാസ്ത്രീയ തെളിവുകളുടെയും സാഹചര്യ തെളിവുകളുടേയും അടിസ്ഥാനത്തിലാണ് കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നത്.
കേസില്‍ മുഹമ്മദ് ഷാഫിയാണ് ഒന്നാം പ്രതി. ഇലന്തൂരില്‍ പാരമ്പര്യ ചികിത്സ നടത്തി വന്നിരുന്ന ഭഗവല്‍ സിംങ്, ഭാര്യ ലൈല എന്നിവര്‍ രണ്ടും മൂന്നും പ്രതികളാണ്. കേസില്‍ മൂന്ന് പ്രതികളുടേയും കുറ്റം തെളിയിക്കുന്നതിനായുള്ള മുഴുവന്‍ തെളിവുകളും അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്.