സാങ്കേതിക സര്‍വ്വകലാശാലയില്‍ വീണ്ടും ഗവര്‍ണറുടെ ഇടപെടല്‍; താല്‍ക്കാലിക നിയമന വിജ്ഞാപനം മരവിപ്പിച്ചു

സാങ്കേതിക സര്‍വ്വകലാശാലയില്‍ വീണ്ടും ഗവര്‍ണറുടെ ഇടപെടല്‍;  താല്‍ക്കാലിക നിയമന വിജ്ഞാപനം മരവിപ്പിച്ചു

തിരുവനന്തപുരം: സാങ്കേതിക സര്‍വ്വകലാശാലയില്‍ താല്‍ക്കാലിക ജീവനക്കാരെ നിയമിക്കാന്‍ രജിസ്ട്രാര്‍ ഇറക്കിയ വിജ്ഞാപനം ഗവര്‍ണര്‍ മരവിപ്പിച്ചു. വിസിയുടെ അറിവോ സമ്മതമോ കൂടാതെ വിജ്ഞാപനം ഇറക്കിയതും നിയമനം തടയണമെന്നാവശ്യപ്പെട്ടുള്ള പരാതികള്‍ കണക്കിലെടുത്തുമാണ് തീരുമാനം.

സര്‍ക്കാര്‍ പുറപ്പെടുവിച്ചിട്ടുള്ള മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പാലിച്ച് മാത്രമേ താല്‍ക്കാലിക നിയമനങ്ങള്‍ നടത്താവൂ എന്നാണ് ഗവര്‍ണറുടെ നിര്‍ദ്ദേശം. രജിസ്ട്രാര്‍ കൃത്യവിലോപം കാണിച്ചിട്ടുണ്ടെങ്കില്‍ അച്ചടക്ക നടപടി സ്വീകരിക്കാനും ഗവര്‍ണര്‍ കെടിയു വൈസ് ചാന്‍സിലര്‍ക്ക് നിര്‍ദേശം നല്‍കി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.