രാമപുരത്ത് ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് അപകടത്തില്‍പ്പെട്ടു; 14 പേര്‍ക്ക് പരിക്ക്

രാമപുരത്ത് ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് അപകടത്തില്‍പ്പെട്ടു; 14 പേര്‍ക്ക് പരിക്ക്

കോട്ടയം: ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് അപകടത്തില്‍പ്പട്ട് 14 പേര്‍ക്ക് പരിക്ക്. പാല രാമപുരത്തിന് സമീപം മാനത്തൂരിലാണ് സംഭവം. ഇതില്‍ അഞ്ച് പേരുടെ പരിക്ക് ഗുരുതരമാണ്. ഇവരെ കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ബാക്കിയുള്ളവര്‍ പാലാ ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

തമിഴ്‌നാട് വെല്ലൂരില്‍ നിന്നുളള തീര്‍ത്ഥാടക സംഘം സഞ്ചരിച്ച ബസാണ് അപകടത്തില്‍പ്പെട്ടത്.

റോഡിനു സമീപത്തെ തിട്ടയില്‍ ഇടിച്ചു ബസ് ചെരിഞ്ഞു. ജനല്‍ ചില്ല് തകര്‍ന്ന് പുറത്തേക്ക് തെറിച്ചവര്‍ക്കാണ് ഗുരുതമായി പരുക്കേറ്റത് .ഡ്രൈവര്‍ ഉറങ്ങി പോയതാണ് കാരണം. രാത്രി ഒരു മണിയോടെയായിരുന്നു അപകടം സംഭവിച്ചത്. രാമപുരം പൊലീസിന്റെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവര്‍ത്തനം നടന്നത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.