കോട്ടയം: കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ പ്രധാനമന്ത്രിയാകാന്‍ യോഗ്യനെന്ന് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍.
ശശി തരൂര്‍ പ്രധാനമന്ത്രിയാകാന്‍ യോഗ്യനാണെങ്കിലും കൂടെയുള്ളവര്‍ അതിന് സമ്മതിച്ചെല്ലെങ്കില്‍ എന്ത് ചെയ്യാനാകുമെന്ന് ചോദിച്ച സുകുമാരന്‍ നായര്‍ തരൂരിന്റെ അത്രയും ലോക പരിചയമുള്ള വ്യക്തി മറ്റാരുണ്ടെന്നും ചോദിച്ചു.
രമേശ് ചെന്നിത്തലയെ ഉയര്‍ത്തിപ്പിച്ചതാണ് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് തിരിച്ചടിയുണ്ടാകാന്‍ കാരണം. ഉമ്മന്‍ചാണ്ടി ആയിരുന്നെങ്കില്‍ അത്രയും വലിയൊരു തോല്‍വി ഉണ്ടാകില്ലായിരുന്നുവെന്നും സുകുമാരന്‍ നായര്‍ അഭിപ്രായപ്പെട്ടു.
സമുദായത്തെ തള്ളിപ്പറഞ്ഞതുകൊണ്ട് പ്രതിപക്ഷ നേതാവ് വി.ഡി സതീശനെ ഇഷ്ടമല്ലെന്നും സുകുമാരന്‍ നായര്‍ വ്യക്തമാക്കി. ഒട്ടും മര്യാദ ഇല്ലാത്ത ഭാഷയിലാണ് സതീശന്‍ പലപ്പോഴും സംസാരിക്കുന്നതെന്നും അദ്ദേഹം വിമര്‍ശിച്ചു. നായന്മാരോട് എല്ലാവര്‍ക്കും അസൂയയാണ്. എണ്ണത്തില്‍ കുറവാണെങ്കിലും ശക്തമായ സമൂഹമാണ് തങ്ങളെന്നതാണ് അസൂയയ്ക്ക് കാരണമെന്നും സുകുമാരന്‍ നായര്‍ പറയുന്നു.