തിരുവനന്തപുരം: ഇടുക്കി ജില്ലയിലെ ഭൂമി പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത ഉന്നതതല യോഗം ഇന്ന് നടക്കും. രാവിലെ 10 ന് നടക്കുന്ന യോഗത്തില്‍ വനം, റവന്യൂ, നിയമ മന്ത്രിമാര്‍ പങ്കെടുക്കും.
ഭൂ പ്രശ്നങ്ങള്‍ക്ക് ശാശ്വത പരിഹാരം വേണമെന്ന് ആവശ്യപ്പെട്ട് ശക്തമായ പ്രതിഷേധമാണ് നടക്കുന്നത്. പട്ടയവുമായി ബന്ധപ്പെട്ടും, ബഫര്‍സോണുമായി ബന്ധപ്പെട്ടും ജില്ലയില്‍ നിരവധി പ്രതിഷേധങ്ങള്‍ നടന്നിരുന്നു.
ഈ പശ്ചാത്തലത്തിലാണ് ജില്ലയിലെ ഭൂമി പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുന്നതിനായി അടിയന്തര യോഗം വിളിച്ചു ചേര്‍ത്തിട്ടുള്ളത്.