കൊച്ചി: മലയാള സിനിമയിലെ താര സംഘടനയായ എ.എം.എം.എയ്ക്ക് ജി.എസ്.ടി നോട്ടീസ്. സ്റ്റേജ് ഷോകളില്‍ നിന്നടക്കം കിട്ടിയ വരുമാനത്തിന് ജി.എസ്.ടി നല്‍കാനാണ് നോട്ടീസില്‍ നിര്‍ദേശിച്ചിരിക്കുന്നത്.
2017 മുതലുളള ജി.എസ്.ടിയാണ് അടയ്‌ക്കേണ്ടത്. ചാരിറ്റബിള്‍ ഇന്‍സ്റ്റിട്യൂഷന്‍ എന്ന നിലയിലാണ് സംഘടന രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. എന്നാലും വരുമാനം ലഭിച്ചിട്ടുണ്ടെങ്കില്‍ ജി.എസ്.ടി നല്‍കാനാണ് നിര്‍ദേശം.