സീറ്റുകളുടെ എണ്ണം 254 ആയി ഉയര്‍ന്നു; ദോഹ- തിരുവനന്തപുരം സെക്ടറില്‍ ഡ്രീംലൈനര്‍ വിമാന സര്‍വീസ്

സീറ്റുകളുടെ എണ്ണം 254 ആയി ഉയര്‍ന്നു; ദോഹ- തിരുവനന്തപുരം സെക്ടറില്‍ ഡ്രീംലൈനര്‍ വിമാന സര്‍വീസ്

തിരുവനന്തപുരം: ദോഹ- തിരുവനന്തപുരം സെക്ടറില്‍ ഡ്രീംലൈനര്‍ വിമാന സര്‍വീസുമായി ഖത്തര്‍ എയര്‍വെയിസ്. ആഴ്ച്ചയില്‍ രണ്ട് തവണ നിലവിലെ എ 320 വിമാനങ്ങള്‍ക്ക് പകരമായി ബി 787 സീരീസ് ഡ്രീംലൈനറാണ് സര്‍വീസ് നടത്തുന്നത്.

ഡ്രീംലൈനര്‍ വിമാന സര്‍വീസ് വരുന്നതോടെ എ 320നെ അപേക്ഷിച്ച് സീറ്റുകളുടെ എണ്ണം 160ല്‍ നിന്ന് 254 ആയി ഉയരും. ബിസിനസ് ക്ലാസില്‍ മാത്രം 22 സീറ്റുകളുണ്ടാകും.

ആദ്യഘട്ടത്തില്‍ വെള്ളി, ഞായര്‍ ദിവസങ്ങളിലാണ് ഡ്രീംലൈനര്‍ സര്‍വീസ് നടത്തുക. എ320 സര്‍വീസ് അഞ്ച് ദിവസം കൂടി തുടരും. വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ടോടെ എത്തിയ ആദ്യത്തെ ഡ്രീംലൈനര്‍ വിമാനത്തെ എയര്‍പോര്‍ട്ടില്‍ വാട്ടര്‍ സല്യൂട്ട് നല്‍കിയാണ് സ്വീകരിച്ചത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.