കൊച്ചി: ലോറി ഇരുചക്ര വാഹനങ്ങളിലേക്ക് ഇടിച്ചു കയറി എറണാകുളത്ത് രണ്ട് മരണം. ചേരാനെല്ലൂരിലാണ് അപകടം ഉണ്ടായത്. ലിസ ആന്റണി (37), നസീബ് (35) എന്നിവരാണ് മരിച്ചത്. പരുക്കേറ്റ രവീന്ദ്രന്‍ എന്നയാളെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
രാവിലെ 10നായിരുന്നു അപകടം സംഭവിച്ചത്. ഇടപ്പള്ളി ഭാഗത്തേക്ക് പോകുകയായിരുന്ന മൂന്ന് ഇരുചക്ര വാഹനങ്ങള്‍ക്ക് പിന്നില്‍ ടോറസ് ലോറി ഇടിക്കുകയായിരുന്നു.
പരിക്കേറ്റ മൂവരെയും ഉടന്‍ തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ലിസയുടെയും നസീബിന്റെയും ജീവന്‍ രക്ഷിക്കാനായില്ല.
എറണാകുളത്ത് ഇന്നലെയും വാഹനാപകടമുണ്ടായിരുന്നു. കൊച്ചിയില്‍ ഇരുചക്ര വാഹന യാത്രക്കാരന്റെ കഴുത്തിലാണ് കേബിള്‍ കുരുങ്ങിയാണ് അപകടമുണ്ടായത്. കളമശേരി തേവയ്ക്കല്‍ മണലിമുക്ക് റോഡില്‍ പൊന്നാകുടം അമ്പലത്തിനടുത്തു വച്ചാണ് ഇന്നലെ വൈകിട്ട് ആറിന് അപകടമുണ്ടായത്.
പരുക്കേറ്റ തേവയ്ക്കല്‍ അപ്പക്കുടത്ത് ശ്രീനിയെ(40) ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. മകനൊപ്പം ഇരുചക്ര വാഹനത്തില്‍ പോകുമ്പോഴാണ് കേബിള്‍ മുഖത്തും കഴുത്തിലുമായി കുരുങ്ങി പരിക്കേറ്റത്.