'ശശി തരൂര്‍ കേരളത്തില്‍ സജീവമാകണം': പിന്തുണ വാഗ്ദാനം ചെയ്ത് ഓര്‍ത്തഡോക്സ് സഭയും

'ശശി തരൂര്‍ കേരളത്തില്‍ സജീവമാകണം': പിന്തുണ വാഗ്ദാനം ചെയ്ത് ഓര്‍ത്തഡോക്സ് സഭയും

കോട്ടയം: ശശി തരൂര്‍ കേരളത്തില്‍ സജീവമാകണമെന്ന് ഓര്‍ത്തഡോക്‌സ് സഭാ പരമാധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവ. കേരളത്തില്‍ യുഡിഎഫ് രണ്ട് തവണ പ്രതിപക്ഷ സ്ഥാനത്ത് ഇരിക്കേണ്ടി വന്നത് കോണ്‍ഗ്രസിന്റെ അപചയം മൂലമാണ്. കോണ്‍ഗ്രസില്‍ ഐക്യമില്ലാത്തതാണ് തിരിച്ചടികള്‍ക്ക് കാരണമെന്നും അദ്ദേഹം പറഞ്ഞു.

ഒരു രാഷ്ട്രീയ പാര്‍ട്ടിയോടും സഭയ്ക്ക് പ്രത്യേക അടുപ്പമില്ലെന്നും ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവ പറഞ്ഞു. സഭാ ആസ്ഥാനമായ ദേവലോകം അരമനയില്‍ സന്ദര്‍ശനത്തിനെത്തിയതായിരുന്ന ശശി തരൂര്‍. കേരളത്തില്‍ സജീവമാകണമെന്ന ബാവയുടെ ഉപദേശം ഉള്‍ക്കൊള്ളുന്നതായി തരൂര്‍ പ്രതികരിച്ചു.

കോണ്‍ഗ്രസ് നേതാക്കളുടെ അതൃപ്തി വകവയ്ക്കാതെ ശശി തരൂര്‍ തന്റെ പര്യടന പരിപാടികള്‍ തുടരുകയാണ്. നേരത്തേ വിവിധ ക്രൈസ്തവ സഭാ കേന്ദ്രങ്ങളില്‍ സന്ദര്‍ശനം നടത്തിയ അദേഹം പിന്നീട് മലപ്പുറത്തെ പാണക്കാട് തറവാട്ടിലും കഴിഞ്ഞ ദിവസം പെരുന്ന എന്‍.എസ്.എസ് ആസ്ഥാനത്തും സന്ദര്‍ശനം നടത്തിയിരുന്നു.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.