നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന സൂചന നല്‍കി ശശി തരൂര്‍

നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന സൂചന നല്‍കി ശശി തരൂര്‍

കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന സൂചന നല്‍കി ശശി തരൂര്‍ എംപി. കേരളത്തില്‍ പ്രവര്‍ത്തിക്കണമെന്ന് എല്ലാവരും ആവശ്യപ്പെടുന്നു. ഇവിടെ മത്സരിക്കാന്‍ താല്‍പര്യമുണ്ട്. ഓര്‍ത്തഡോക്‌സ് സഭാ ആസ്ഥാനമായ ദേവലോകം അരമനയില്‍ സഭാധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് ത്രിതീയന്‍ കാതോലിക്കാ ബാവായുമായി കൂടിക്കാഴ്ച്ച നടത്തിയ ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. 

അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ മത്സരിക്കുമോ എന്ന ചോദ്യത്തിന് മത്സരിക്കാന്‍ ആഗ്രഹം ഉണ്ടെന്ന മറുപടിയാണ് അദ്ദേഹം നല്‍കിയത്. തന്റെ മനസിലോ പ്രവര്‍ത്തിയിലോ ജാതിയില്ല. വീട്ടില്‍ ജോലി ചെയ്യുന്നവരുടെ ജാതി പോലും തനിക്കറിയില്ലെന്നും തരൂര്‍ മാധ്യമങ്ങളോട് പറഞ്ഞു. 

''തരൂര്‍ തറവാടി നായരാണെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ നടത്തിയ പ്രയോഗത്തോട് പ്രതികരിക്കാനില്ല. അത് പറഞ്ഞവരോട് ചോദിക്കണം. ജാതിയും മതവുമെല്ലാം സ്വകാര്യമാണ്, കഴിവാണ് പ്രധാനം. എന്റെ മനസ്സിലോ പ്രവൃത്തിയിലോ ജാതിയില്ല. കേരളത്തില്‍ 2026ലേ നിയമസഭാ തിരഞ്ഞെടുപ്പുണ്ടാകൂ. അതിനാല്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാകുമോ എന്ന കാര്യത്തെക്കുറിച്ച് ഇപ്പോള്‍ ആലോചിക്കുന്നില്ല'' ശശി തരൂര്‍ പറഞ്ഞു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.