കൊച്ചി: അബുദാബിയിലേക്ക് പുറപ്പെട്ട ഇത്തിഹാദ് വിമാനം കൊച്ചി വിമാനത്താവളത്തില്‍ തിരിച്ചിറക്കി. ഇന്നു രാത്രി 8.30ന് വിമാനം വീണ്ടും പുറപ്പെടും. യാത്രക്കാരെ ഹോട്ടലുകളിലേക്ക് മാറ്റിയിട്ടുണ്ട്.
കൊച്ചി വിമാനത്താവളത്തില്‍ നിന്നും പറന്നുയര്‍ന്ന വിമാനമാണ് അടിയന്തിരമായി തിരിച്ചിറക്കിയത്. ഇന്ധന ചോര്‍ച്ച സംബന്ധിച്ച് തെറ്റായ സൂചന പൈലറ്റിനു ലഭിച്ചതിനെ തുടര്‍ന്നാണ് വിമാനം ഇറക്കിയതെന്നാണ് വിവരം.
പരിശോധനയില്‍ തകരാര്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. 186 യാത്രക്കാരും എട്ട് ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്.