മഞ്ചേശ്വരം കോഴക്കേസ്; കെ. സുരേന്ദ്രനെ ഒന്നാം പ്രതിയാക്കി ക്രൈംബ്രാഞ്ച് കുറ്റപത്രം

മഞ്ചേശ്വരം കോഴക്കേസ്; കെ. സുരേന്ദ്രനെ ഒന്നാം പ്രതിയാക്കി ക്രൈംബ്രാഞ്ച് കുറ്റപത്രം

കാസര്‍കോട്: മഞ്ചേശ്വരം കോഴക്കേസില്‍ ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചു. കാസര്‍കോട് ജില്ലാ കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനാണ് കേസിലെ ഒന്നാം പ്രതി.

സുരേന്ദ്രന്‍ അടക്കം ആറ് പേര്‍ കുറ്റക്കാരാണെന്ന് കുറ്റപത്രത്തില്‍ പറയുന്നു. എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായിരുന്ന വി.വി രമേശന്‍ നല്‍കിയ പരാതിയിലാണ് ആദ്യം ലോക്കല്‍ പൊലീസ് ഇതുമായി ബന്ധപ്പെട്ട് കേസ് രജിസ്റ്റര്‍ ചെയ്തത്.

പിന്നീടാണ് കോടതിയുടെ അനുമതിയോടെ ക്രൈംബ്രാഞ്ച് കേസ് ഏറ്റെടുക്കുകയും അന്വേഷണം നടത്തുകയും ചെയ്തത്. എന്നാല്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ വൈകുന്നു എന്ന തരത്തില്‍ വലിയ ആരോപണം ഉയര്‍ന്നിരുന്നു. കേസ് അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നു എന്ന ആരോപണവുമായി കെ സുന്ദര ഉള്‍പ്പെടെ രംഗത്ത് വരുന്ന സാഹചര്യമുണ്ടായി.

അന്വേഷണം ആരംഭിച്ച് പതിനാറ് മാസത്തിന് ശേഷമാണ് ക്രൈംബ്രാഞ്ച് കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. സ്ഥാനാര്‍ഥിത്വം പിന്‍വലിക്കാന്‍ കെ. സുന്ദരയെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തുകയും രണ്ടര ലക്ഷം രൂപ കോഴയായി നല്‍കിയെന്നുമാണ് കേസ്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.