കരിപ്പൂരില്‍ പകല്‍ സമയം റണ്‍വേ അടച്ചിടും: വിമാനങ്ങള്‍ക്ക് നിയന്ത്രണം; ആറ് മാസത്തെ ഷെഡ്യൂളുകള്‍ പുനക്രമീകരിക്കും

കരിപ്പൂരില്‍ പകല്‍ സമയം റണ്‍വേ അടച്ചിടും: വിമാനങ്ങള്‍ക്ക് നിയന്ത്രണം; ആറ് മാസത്തെ ഷെഡ്യൂളുകള്‍ പുനക്രമീകരിക്കും

മലപ്പുറം: അറ്റകുറ്റപ്പണികള്‍ക്കായി റണ്‍വേ അടിച്ചിടുന്നതിനാല്‍ കരിപ്പൂര്‍ വിമാനത്താവളത്തില്‍ വിമാനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തും.

ആറ് മാസക്കാലം രാവിലെ 10 മുതല്‍ വൈകുന്നേരം ആറ് വരെയാണ് റണ്‍വേ അടച്ചിടുന്നത്. ഇതേ തുടര്‍ന്ന് പകല്‍ സമയത്തെ ഷെഡ്യൂളുകള്‍ വൈകുന്നേരം ആറ് മുതല്‍ പിറ്റേന്ന് 10 വരെയായി പുനക്രമീകരിക്കും.

സര്‍വീസുകള്‍ സംബന്ധിച്ച് യാത്രക്കാര്‍ അതത് എയര്‍ലൈന്‍സുമായി ബന്ധപ്പെട്ട് വിവരങ്ങള്‍ തേടണമെന്ന് എയര്‍പോര്‍ട്ട് അധികൃതര്‍ അറിയിച്ചു. ഈ മാസം 15 നാണ് ജോലി ആരംഭിക്കുക.

നിശ്ചിത കാലയളവുകള്‍ക്കിടയില്‍ എയര്‍പോര്‍ട്ടുകളിലെ റണ്‍വേ കാര്‍പ്പറ്റിംഗ് ജോലികള്‍ ജോലി നടത്തേണ്ടത് നിര്‍ബന്ധമാക്കിയിട്ടുണ്ട്. അതിന്റെ ഭാഗമായാണ് നടപടി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.