തിരുവനന്തപുരം: വിരമിച്ച ജീവനക്കാര്‍ക്കുള്ള ആനൂകൂല്യം ഒറ്റയടിക്ക് നല്‍കാന്‍ സാധിക്കില്ലെന്ന് കെഎസ്ആര്‍ടിസി. ഹൈക്കോടതിയിലാണ് കെഎസ്ആര്‍ടിസി മാനേജ്‌മെന്റ് ഇക്കാര്യം അറിയിച്ചത്.
രണ്ടു വര്‍ഷത്തെ സാവകാശം തന്നാല്‍ മാത്രമേ ആനുകൂല്യം കൊടുത്തു തീര്‍ക്കാന്‍ കഴിയു എന്നും കെഎസ്ആര്‍ടിസി അറിയിച്ചു. ആനുകൂല്യം നല്‍കാന്‍ വേണ്ടത് 83.1 കോടി രൂപയാണ്.
ഈ തുക ഒറ്റയടിക്ക് നല്‍കാന്‍ നിലവില്‍ കെഎസ്ആര്‍ടിസിക്ക് ശേഷിയില്ല. ഘട്ടംഘട്ടമായേ ആനുകൂല്യങ്ങള്‍ കൊടുത്തു തീര്‍ക്കാന്‍ സാധിക്കൂ. ഓരോ മാസവും 3.46 കോടി രൂപ വീതം ആനുകൂല്യങ്ങള്‍ കൊടുത്തു തീര്‍ക്കാമെന്ന് കെഎസ്ആര്‍ടിസി കോടതിയെ അറിയിച്ചു.
മുന്‍ഗണനാക്രമത്തില്‍ ആയിരിക്കും ആനുകൂല്യങ്ങള്‍ വിതരണം ചെയ്യുകയെന്നും മാനേജ്മെന്റ് വ്യക്തമാക്കി.