കണ്ണൂര്‍: ഇരുപതോളം വിദ്യാര്‍ഥിനികളെ ലൈംഗികമായി പീഡിപ്പിച്ച അധ്യാപകന്‍ അറസ്റ്റില്‍. കൊണ്ടോട്ടി സ്വദേശിയും തളിപ്പറമ്പിലെ സ്‌കൂള്‍ അധ്യാപകനുമായ ഫൈസല്‍ മേച്ചേരിയാണ് അറസ്റ്റിലായത്. തളിപ്പറമ്പ് നോര്‍ത്ത് ഉപജില്ല വിദ്യാഭാസ പരിധിയിലെ ഒരു സ്‌കൂളില്‍ നിന്നാണ് ഇത്രയധികം പരാതികള്‍.
അഞ്ച് വിദ്യാര്‍ത്ഥിനികളാണ് ആദ്യം പീഡന വിവരം പുറത്തു പറഞ്ഞത്. ഇതിനു പിന്നാലെ അധ്യാപകനെതിരെ സ്‌കൂളില്‍ നിന്ന് പതിനഞ്ചിലധികം പരാതികള്‍ പൊലീസിന് ലഭിച്ചിട്ടുണ്ടെന്നാണ് വിവരം. ഏഴാം ക്ലാസ് വിദ്യാര്‍ഥികളെയാണ് ഇയാള്‍ പീഡനത്തിന് ഇരയാക്കിയത്
മറ്റൊരു സ്‌കൂളില്‍ നിന്നും എത്തിയ അധ്യാപകന്‍ കഴിഞ്ഞ നാല് വര്‍ഷമായി ഈ സ്‌കൂളില്‍ പഠിപ്പിക്കുന്നുണ്ട്. സ്‌കൂളില്‍ അധ്യാപിക നടത്തിയ കൗണ്‍സിലിങിലാണ് വിദ്യാര്‍ഥികള്‍ പീഡന വിവരം വെളിപ്പെടുത്തിയത്. പിന്നാലെയാണ് ചൈല്‍ഡ് ലൈന്‍ വിദ്യാര്‍ഥികളുടെ മൊഴി രേഖപ്പെടുത്തി പിന്നീട്് പൊലീസിന് കൈമാറുകയായിരുന്നു.
നിലവില്‍ അഞ്ച് കേസുകളാണ് തളിപ്പറമ്പ് പൊലീസ് എടുത്തിരിക്കുന്നത്. അധ്യാപകന്റെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. മറ്റ് വിദ്യാര്‍ഥികളുടെ പരാതികള്‍ കേട്ട് കൂടുതല്‍ കേസ് എടുക്കുമെന്ന് പൊലീസ് പറയുന്നു. നേരത്തെ ഇയാള്‍ പ്രവര്‍ത്തിച്ച സ്‌കൂളിലും സമാന രീതിയിലുള്ള പരാതികള്‍ ഉയര്‍ന്നിരുന്നു.