അനധികൃത ബാനര്‍ സ്ഥാപിക്കുന്നവര്‍ക്കെതിരെ ക്രിമിനല്‍ കേസ്; പാലിച്ചില്ലെങ്കില്‍ കോടതിയലക്ഷ്യം

അനധികൃത ബാനര്‍ സ്ഥാപിക്കുന്നവര്‍ക്കെതിരെ ക്രിമിനല്‍ കേസ്; പാലിച്ചില്ലെങ്കില്‍ കോടതിയലക്ഷ്യം

കൊച്ചി: പൊതു ഇടങ്ങളില്‍ അനധികൃതമായി ബാനറുകളും കൊടികളും സ്ഥാപിക്കുന്നവര്‍ക്കെതിരെ ക്രിമിനല്‍ കേസെടുക്കാന്‍ ഹൈക്കോടതി ഉത്തരവ്. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രനാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

ഉത്തരവു നടപ്പാക്കാത്ത തദ്ദേശ സെക്രട്ടറിമാര്‍ക്കും എസ്എച്ച്ഒമാര്‍ക്കുമെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കുമെന്നും ഉത്തരവില്‍ പറയുന്നു.

കോടതി ഉത്തരവുകള്‍ നല്‍കിയിട്ടും മറ്റുള്ളവരുടെ ജീവന് തെല്ലും വിലകല്‍പ്പിക്കാതെ സംഘടനകളും ജനങ്ങളും അനധികൃത ബോര്‍ഡുകളും ബാനറുകളും ഉള്‍പ്പെടെ സ്ഥാപിക്കാന്‍ ധൈര്യപ്പെടുകയാണെന്നു കോടതി പറഞ്ഞു.

ബോര്‍ഡുകള്‍ നീക്കാനുള്ള തദ്ദേശ സെക്രട്ടറിമാരുടെ നിര്‍ദേശം നടപ്പിലാക്കാത്ത ജീവനക്കാര്‍ക്കെതിരെയും കോടതിയലക്ഷ്യ നടപടി സ്വീകരിക്കാന്‍ ഉത്തരവിട്ടു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.