തിരുവനന്തപുരം: സംസ്ഥാനത്ത് ഒരു ലിറ്ററിന് ഒരു പൈസ എന്ന നിരക്കില്‍ വെള്ളക്കരം കൂട്ടും. വെള്ളക്കരം കൂട്ടണമെന്ന ജലവിഭവ വകുപ്പിന്റെ ശുപാര്‍ശക്ക് ഇടതു മുന്നണി യോഗം അംഗീകാരം നല്‍കിയെന്ന് കണ്‍വീനര്‍ ഇ.പി ജയരാജന്‍ പറഞ്ഞു.
ജല അതോറിറ്റിക്ക് 2391 കോടി രൂപയുടെ നഷ്ടം ഉണ്ട്. നിലവില്‍ ജീവനക്കാര്‍ക്ക് ശമ്പളം പോലും നല്‍കാന്‍ കഴിയാതെ ബുദ്ധിമുട്ടുകയാണ് ജല അതോറിറ്റി.
ജല അതോറിറ്റിയുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ വെള്ളക്കരം കൂട്ടണമെന്ന ജലവിഭവവകുപ്പിന്റെ ശുപാര്‍ശയ്ക്ക് ഇടതുമുന്നണി യോഗം അംഗീകാരം നല്‍കിയതായും അദ്ദേഹം അറിയിച്ചു. എന്നാല്‍ ബിപിഎല്‍ കുടുംബങ്ങളെ ഇതില്‍ നിന്ന് ഒഴിവാക്കും.