ധോണിയെ വിറപ്പിച്ച് വീണ്ടും പി.ടി സെവന്‍; മയക്കുവെടി വയ്ക്കുന്നത് വൈകും

ധോണിയെ വിറപ്പിച്ച് വീണ്ടും പി.ടി സെവന്‍; മയക്കുവെടി വയ്ക്കുന്നത് വൈകും

പാലക്കാട്: പാലക്കാട് വീണ്ടും കാട്ടാനയിറങ്ങി. ധോണി സ്വദേശിനി ശാന്തയുടെ വീടിന് സമീപമാണ് പി.ടി 7 എത്തിയത്. കഴിഞ്ഞ ദിവസങ്ങളില്‍ പി.ടി 7നൊപ്പം ഉണ്ടായിരുന്ന രണ്ട് ആനകള്‍ ഇന്നലെ രാത്രിയില്‍ എത്തിയിട്ടില്ല.

ഡോക്ടര്‍ അരുണ്‍ സക്കറിയ വയനാട്ടില്‍ നിന്നും എത്തിയാല്‍ മാത്രമെ ആനയെ മയക്കുവെടി വയ്ക്കാന്‍ കഴിയുകയുള്ളൂ. ബുധനാഴ്ചയാണ് പി.ടി 7നെ പിടികൂടുന്നതിനായി വയനാട്ടിലുള്ള സംഘമെത്തിയത്. കാട്ടാനകള്‍ സ്ഥിരമായി ജനവാസ മേഖലയില്‍ എത്തുന്നതിനാല്‍ ധോണി നിവാസികള്‍ ആശങ്കയിലാണ്.

വി.കെ ശ്രീകണ്ഠന്‍ എംപി നാട്ടുകാരുടെ പരാതികള്‍ കേള്‍ക്കുന്നതിനായി ധോണിയില്‍ എത്തിയിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.