കല്‍പ്പറ്റ: വയനാട്ടില്‍ ജനവാസ മേഖലയില്‍ ഭീതി പരത്തിയെ കടുവയെ ഒടുവില്‍ കീഴടക്കി. മാനന്തവാടി പടിഞ്ഞാറത്തറ നടമ്മല്‍ വയലിലാണ് കടുവയെ മയക്കുവെടി വച്ച് വീഴ്ത്തിയത്. വെടിയേറ്റതിനെ തുടര്‍ന്ന് കടുവ കുന്നിന്‍മുകളിലേക്ക് ഓടിയിരുന്നു. വെള്ളാരംകുന്നില്‍ കര്‍ഷകനെ ആക്രമിച്ച കടുവയാണോയെന്ന് ഇതെന്ന് സ്ഥിരീകരണമില്ല.
കടുവയെ പിടികൂടാനുള്ള ശ്രമത്തിനിടെ നാട്ടുകാരും വനം, പൊലീസ് ഉദ്യോഗസ്ഥരും തമ്മില്‍ വാക്കേറ്റമുണ്ടായി. പ്രദേശത്തുനിന്നു പിന്മാറാന്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് തര്‍ക്കം.
അതേസമയം, വയനാട് പുതുശേരി വെള്ളാരംകുന്നില്‍ കടുവയുടെ ആക്രമണത്തില്‍ മരിച്ച കര്‍ഷകന്‍ തോമസിന്റെ മൃതദേഹം ഇന്നു സംസ്‌കരിക്കും. നഷ്ടപരിഹാര തുക ഇന്നു തന്നെ വിതരണം ചെയ്യാനും മകനു വനംവകുപ്പില്‍ താല്‍ക്കാലിക ജോലിയും നല്‍കാനും ഇന്നലെ തീരുമാനിച്ചിരുന്നു.