ആര്‍ത്തവ അവധി; ചരിത്രം കുറിച്ച് കുസാറ്റ്

 ആര്‍ത്തവ അവധി; ചരിത്രം കുറിച്ച് കുസാറ്റ്

കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഇനി ആര്‍ത്തവ അവധി. കേരളത്തില്‍ ആദ്യമാണ് ഒരു സര്‍വകലാശാല ഇത്തരത്തില്‍ അവധി നല്‍കുന്നത്.

കുസാറ്റില്‍ ഓരോ സെമസ്റ്ററിലും രണ്ട് ശതമാനം അധിക അവധി ആനുകൂല്യം നല്‍കാനാണ് സര്‍വകലാശാല അധികൃതരുടെ തീരുമാനം. നിലവില്‍ 75 ശതമാനം ഹാജറുള്ളവര്‍ക്കേ സെമസ്റ്റര്‍ പരീക്ഷ എഴുതാനാകൂ. ഹാജര്‍ കുറവാണെങ്കില്‍ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയാല്‍ സെമസ്റ്റര്‍ പരീക്ഷ എഴുതാം. എന്നാല്‍ ആര്‍ത്തവ അവധിയ്ക്ക് സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല.

നേരത്തെ എം.ജി സര്‍വകലാശാല വിദ്യാര്‍ത്ഥിക്ക് പ്രസവാവധി അനുവദിച്ചിരുന്നു. കേരളത്തില്‍ ആദ്യമായാണ് ഒരു സര്‍വകലാശാല വിദ്യാര്‍ത്ഥിനികള്‍ക്ക് പ്രസവാവധി അനുവദിച്ചത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.