സഹപ്രവർത്തകയെ പീഡിപ്പിച്ച കേസ്; എസ്ഐ അറസ്റ്റില്‍

സഹപ്രവർത്തകയെ പീഡിപ്പിച്ച കേസ്; എസ്ഐ അറസ്റ്റില്‍

പത്തനംതിട്ട: ആറന്മുള സ്റ്റേഷനില്‍ താത്ക്കാലിക ജീവനക്കാരിയെ പീഡിപ്പിച്ച കേസില്‍ ഒളിവില്‍ കഴിഞ്ഞ് വന്നിരുന്ന എസ്ഐ അറസ്റ്റില്‍. കൊല്ലം പത്തനാപുരം സ്വദേശി സജീഫ് ഖാനാണ് അറസ്റ്റിലായത്.

രഹസ്യ കേന്ദ്രത്തില്‍ ഒളവില്‍ താമസിച്ചുവരവേ പത്തനംതിട്ട വനിതാ എസ്‌ഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പരാതിയെ തുടര്‍ന്ന് സജീവ് ഖാനെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തിരുന്നു.

ഇക്കഴിഞ്ഞ ഡിസംബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. സ്റ്റേഷനിലെ കാന്റീന്‍ അടുക്കളയില്‍ വച്ച് യുവതിയെ പൊലീസുകാരന്‍ അപമാനിച്ചുവെന്നായിരുന്നു പരാതി. തുടര്‍ന്ന് യുവതി സ്റ്റേഷനിലെ വനിതാ പൊലീസുകാരോട് വിവരം പറയുകയും അവരുടെ നേതൃത്വത്തില്‍ പത്തനംതിട്ട വനിത സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്യുകയുമായിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.