പൂര്‍വ വിദ്യാര്‍ത്ഥി സംഗമത്തിനിടെ സ്‌കൂളില്‍ വടിവാള്‍ വീശി രണ്ടംഗ സംഘത്തിന്റെ പരാക്രമം

പൂര്‍വ വിദ്യാര്‍ത്ഥി സംഗമത്തിനിടെ സ്‌കൂളില്‍ വടിവാള്‍ വീശി രണ്ടംഗ സംഘത്തിന്റെ പരാക്രമം

തൃശൂര്‍: സ്‌കൂളില്‍ പൂര്‍വ വിദ്യാര്‍ത്ഥി സംഗമം നടക്കുന്നതിനിടെ വടിവാള്‍ വീശി രണ്ടംഗ സംഘത്തിന്റെ പരാക്രമം. വരവൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് അക്രമികള്‍ വാളുവീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ബൈക്കിലെത്തിയ രണ്ട് ചെറുപ്പക്കാരാണ് വടിവാള്‍ വീശി ഭീകര അന്തരീക്ഷം സൃഷ്ടിച്ചത്. അക്രമി സംഘത്തിലെ ഒരാളുടെ ബൈക്കുമായി മറ്റൊരു വാഹനം തട്ടിയിരുന്നു. ഇത് ചോദിക്കാനാണ് ഇവര്‍ വടിവാളുമായെത്തിയത്.

അക്രമികളെ മറ്റുള്ളവര്‍ ഇടപെട്ട് സ്‌കൂളില്‍ നിന്നും പറഞ്ഞയക്കുകയും ചെയ്തു. സംഭവത്തില്‍ ചെറുതുരുത്തി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.