കൊല്ലം: ചവറയില്‍ പോപ്പുലര്‍ ഫ്രണ്ട് കേസുമായി ബന്ധപ്പെട്ട് എന്‍ഐഎ നടത്തിയ പരിശോധനയില്‍ ഒരാള്‍ കസ്റ്റഡിയില്‍. ചവറ സ്വദേശി മുഹമ്മദ് സാദിഖിനെയാണ് കസ്റ്റഡിയില്‍ എടുത്തത്. പോപ്പുലര്‍ ഫ്രണ്ടിന്റെ പരിപാടിയില്‍ ഇയാള്‍ പങ്കെടുത്തിരുന്നു. വിവിധ യാത്രയുമായി ബന്ധപ്പെട്ട രേഖകളും ഇയാളുടെ വീട്ടില്‍ നിന്ന് പിടിച്ചെടുത്തു.
ഇയാള്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനാണെന്നാണ് വിവരം. ഇന്ന് പുലര്‍ച്ചെ മൂന്നിനായിരുന്നു പരിശോധനക്കായി സംഘം എത്തിയത്. ചവറ പൊലീസിന്റെ സഹായത്തോടെയായിരുന്നു പരിശോധന. മുഹമ്മദ് സാദിഖിനെ കസ്റ്റഡിയില്‍ എടുത്ത ശേഷം രാവിലെ ഏഴരയോടെ സംഘം കൊച്ചിയിലേക്ക് മടങ്ങി.