പറവൂരില്‍ ഭക്ഷ്യ വിഷബാധ; 17 പേര്‍ ചികിത്സ തേടി

പറവൂരില്‍ ഭക്ഷ്യ വിഷബാധ; 17 പേര്‍ ചികിത്സ തേടി

കൊച്ചി: പറവൂരിലെ ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിച്ചവര്‍ക്ക് ശാരീരികാസ്വാസ്ഥ്യം. ഇതുവരെ 17 പേരോളം ആശുപത്രിയില്‍ ചികിത്സ തേടി. ഇന്ന് രാവിലെ മൂന്ന് പേരായിരുന്നു ചികിത്സ തേടിയത്. ഉച്ചയോടെ ഇത് ഒന്‍പതായി. പിന്നീട് 17 ആയി ഉയര്‍ന്നു. എല്ലാവരും പറവൂരിലെ മജ്ലിസ് ഹോട്ടലില്‍ നിന്ന് കുഴിമന്തി കഴിച്ചവരാണ്.

ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ട് മൂന്ന് പേര്‍ ഇന്ന് രാവിലെയാണ് ആശുപത്രിയില്‍ ചികിത്സ തേടിയത്. സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിന് പിന്നാലെ പറവൂര്‍ നഗരസഭയിലെ ആരോഗ്യവിഭാഗം അധികൃതരെത്തി ഹോട്ടല്‍ അടപ്പിച്ചിരുന്നു. ഹോട്ടലില്‍ ഉദ്യോഗസ്ഥര്‍ പരിശോധനയും നടത്തി. ഇന്നലെ രാത്രിയാണ് ഇവിടെ നിന്ന് കുഴിമന്തി വാങ്ങിയതെന്നാണ് വിവരം.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.