ഹൃദയസ്തംഭനം മൂലം കാവാലം സ്വദേശി ദുബായില്‍ അന്തരിച്ചു

ഹൃദയസ്തംഭനം മൂലം കാവാലം സ്വദേശി ദുബായില്‍ അന്തരിച്ചു

ആലപ്പുഴ: കാവാലം സ്വദേശി ദുബായില്‍ അന്തരിച്ചു. ചെറുകര തോട്ടുകടവില്‍ പരേതനായ ജോസഫ് തോമസിന്റെ മകന്‍ സെബാസ്റ്റ്യന്‍ ജോസഫ് (42) ആണ് മരിച്ചത്. ഇന്നലെ ഹൃദയസ്തംഭനത്തെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

സംസ്‌കാരം ജനുവരി 19 വ്യാഴാഴ്ച വൈകുന്നേരം മൂന്നിന് കാവാലം സെന്റ് ജോസഫ് ദേവാലയത്തില്‍.

ചങ്ങനാശേരി അതിരൂപത കാവാലം സെന്റ് ജോസഫ് ഇടവകാംഗമാണ് പരേതന്‍.

ഭാര്യ റിന്‍സി ജോസഫ്. മക്കള്‍: റോണാ സെബാസ്റ്റ്യന്‍, ഷോണ്‍ ജോസഫ് സെബാസ്റ്റ്യന്‍, ഇസഹാക്ക് സെബാസ്റ്റ്യന്‍.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.