തിരുവനന്തപുരം: ഹാക്കര്‍മാരില്‍ നിന്നും കേരള പൊലീസിന്റെ ഓദ്യോഗിക യുടൂബ് ചാനല്‍ തിരിച്ച് പിടിച്ചു. ഇന്ന് രാവിലെയാണ് ചാനല്‍ ഹാക്ക് ചെയ്യപ്പെട്ടത്. സൈബര്‍ഡോം ആണ് ഹാക്കര്‍മാരില്‍ നിന്ന് പേജ് വീണ്ടെടുത്തത്.
ഹാക്ക് ചെയ്തതിന് പിന്നാലെ മൂന്ന് വീഡിയോയും ഹാക്കര്‍മാര്‍ പോസ്റ്റ് ചെയ്തിരുന്നു. നിരവധി ആളുകള്‍ പിന്തുടരുന്ന യുട്യൂബ് ചാനലാണ് കേരളാ പൊലീസിന്റേത്. എവിടെ നിന്നാണ് ഹാക്ക് ചെയ്തതെന്ന കാര്യം കണ്ടെത്തിയിട്ടില്ല.