പിഎഫ്‌ഐ കേസില്‍ കൊല്ലത്ത് ഇന്നും എന്‍ഐഎ പരിശോധന; രേഖകള്‍ കണ്ടെത്തി

പിഎഫ്‌ഐ കേസില്‍ കൊല്ലത്ത് ഇന്നും എന്‍ഐഎ പരിശോധന; രേഖകള്‍ കണ്ടെത്തി

കൊല്ലം: പോപ്പുലര്‍ ഫ്രണ്ട് കേസുമായി ബന്ധപ്പെട്ട് കൊല്ലത്ത് ഇന്നും എന്‍ഐഎയുടെ പരിശോധന. പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനായിരുന്ന ചാത്തനാംകുളം സ്വദേശി നിസാറുദ്ദീന്റെ വീട്ടിലാണ് സംഘം എത്തിയത്. ഇവിടെ നടത്തിയ പരിശോധനയില്‍ ഡയറിയും തിരിച്ചറിയല്‍ രേഖകളും കണ്ടെത്തിയിട്ടുണ്ട്.

കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയില്‍ ചവറ സ്വദേശി മുഹമ്മദ് സാദിഖിനെ കസ്റ്റഡിയില്‍ എടുത്തിരുന്നു. പോപ്പുലര്‍ ഫ്രണ്ടിന്റെ പരിപാടിയില്‍ ഇയാള്‍ പങ്കെടുത്തിരുന്നു. വിവിധ യാത്രയുമായി ബന്ധപ്പെട്ട രേഖകളും ഇയാളുടെ വീട്ടില്‍ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. ചവറ പൊലീസിന്റെ സഹായത്തോടെയായിരുന്നു പരിശോധന.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.