കൊല്ലം: കൊല്ലത്ത് പിടിയിലായ മുഹമ്മദ് സാദിഖ് പോപ്പുലര്‍ ഫ്രണ്ടിന്റെ റിപ്പോര്‍ട്ടര്‍ ആണെന്ന് എന്‍.ഐ.എ. ആക്രമിക്കേണ്ട ഇതര സമുദായക്കാരുടെ പേരും മറ്റു വിവരങ്ങളും ശേഖരിക്കുന്നത് സാദിഖ് ആണ്. ഇതനുസരിച്ചാണ് ഹിറ്റ് സ്‌ക്വാഡ് ആക്രമണം നടത്തുന്നതെന്നും എന്‍.ഐ.എ വ്യക്തമാക്കി.
സാദിഖിന്റെ കൊല്ലത്തെ വീട്ടില്‍ നിന്നാണ് നിര്‍ണായക രേഖകളും ഡിജിറ്റല്‍ തെളിവുകളും കണ്ടെടുത്തത്. വിവിധ യാത്രകളുമായി ബന്ധപ്പെട്ട രേഖകളും ഇവിടെ നിന്ന് പിടികൂടിയിട്ടുണ്ട്.
ഇന്നലെ പുലര്‍ച്ചെ മുന്നു മണിയോടെയാണ് മുഹമ്മദ് സാദിഖിന്റെ ചവറയിലെ വീട്ടില്‍ എന്‍.ഐ.എ റെയ്ഡ് നടത്തിത്. പിന്നാലെ ഇയാളെ കസ്റ്റഡിയില്‍ എടുക്കുകയും ഇന്ന് അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു.